
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ചെണ്ടയുമായി പോകുന്നേരം
ഉണ്ടൊരു പാണ്ടനായ ശരംപോൽ
മണ്ടിപ്പാഞ്ഞുവരുന്നതു കണ്ടു.
ചെണ്ടയുമിട്ടിട്ടമ്പുകണക്കെ
മണ്ടിയൊളിച്ചു ചിണ്ടൻ ചേട്ടൻ
ചെണ്ടയുരുണ്ടുവരുന്നതുകണ്ടാ-
പാണ്ടനുമെങ്ങോ മണ്ടിമറഞ്ഞു
മുണ്ടപ്പാടത്തരികെയുള്ളൊരു
കുണ്ടിലൊളിച്ചൊരു ചിണ്ടൻ ചേട്ടൻ
ചെണ്ടയുരുണ്ടുവരുന്നതു കണ്ടി-
ട്ടന്തം വിട്ടിട്ടങ്ങനെ നിൽക്കെ
മണ്ടയിമ്പോ ചെണ്ട പതിച്ചു
ഡും....ഡും.....ഡും.....ഡും....ഡുണ്ടുഡും
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം